യോശുവ 17:15 - സമകാലിക മലയാളവിവർത്തനം15 “നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)15 യോശുവ പ്രതിവചിച്ചു: “നിങ്ങൾ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പർവതപ്രദേശം നിങ്ങൾക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കിൽ പെരിസ്യർക്കും രെഫായീമ്യർക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)15 യോശുവ അവരോട്: നിങ്ങൾ വലിയോരു ജനം എങ്കിൽ എഫ്രയീംപർവതം നിങ്ങൾക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്നു കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. Faic an caibideil |
ഈ കാര്യങ്ങളെല്ലാം പൂർത്തീകരിച്ചശേഷം, യെഹൂദനേതാക്കന്മാർ എന്നെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: “ഇസ്രായേൽജനത—പുരോഹിതന്മാരും ലേവ്യരും ഉൾപ്പെടെ—കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, ഈജിപ്റ്റുകാർ, അമോര്യർ എന്നീ ദേശവാസികളിൽനിന്നും അവരുടെ മ്ലേച്ഛതകളിൽനിന്നും തങ്ങളെത്തന്നെ വേർപെടുത്തിയിട്ടില്ല.