Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 16:5 - സമകാലിക മലയാളവിവർത്തനം

5 എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു: അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 എഫ്രയീംഗോത്രക്കാർക്കു കുടുംബം കുടുംബമായി ലഭിച്ച പ്രദേശങ്ങൾ: അതിന്റെ അതിര് കിഴക്ക് അതാരോത്ത്-അദ്ദാരിൽ നിന്നു ബേത്ത്-ഹോരോനിലേക്കും;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതാരോത്ത്-അദ്ദാർ ആയിരുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 എഫ്രയീമിന്‍റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ അതിരുകൾ: കിഴക്ക്, അതാരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലേക്കും, അവിടെനിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.

Faic an caibideil Dèan lethbhreac




യോശുവ 16:5
7 Iomraidhean Croise  

അവിടെവെച്ച് അദ്ദേഹം ഈശ്-ബോശെത്തിനെ, ഗിലെയാദിനും അശൂരിക്കും യെസ്രീലിനും എഫ്രയീമിനും ബെന്യാമീനിനും സകല ഇസ്രായേലിനും രാജാവാക്കി.


ബേരീയാവിന്റെ മകളായിരുന്നു ശെയെരാ. താഴത്തെയും മുകളിലത്തെയും ബേത്-ഹോരോനും ഊസ്സേർ-ശെയെരയും പണികഴിപ്പിച്ചതും ഈ ശെയെരാ ആയിരുന്നു.


അവരുടെ അവകാശഭൂമികളും അധിനിവേശങ്ങളും താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടതായിരുന്നു. ബേഥേലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും കിഴക്കോട്ടു നയരാനും പടിഞ്ഞാറോട്ട് ഗേസെരും അതിന്റെ ഗ്രാമങ്ങളും ശേഖേമും അതിന്റെ ഗ്രാമങ്ങളും അയ്യാവും അതിന്റെ ഗ്രാമങ്ങളുംവരെയും


എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും.


യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി.


ലൂസ് എന്ന ബേഥേലിൽനിന്ന് അർഖ്യരുടെ പ്രദേശത്തേക്ക് അതാരോത്തിൽക്കൂടി കടന്ന്


അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു.


Lean sinn:

Sanasan


Sanasan