യോശുവ 12:7 - സമകാലിക മലയാളവിവർത്തനം7-8 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു: Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 യോശുവയും ഇസ്രായേൽജനവും ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീർ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു. Faic an caibideil |