യിരെമ്യാവ് 9:8 - സമകാലിക മലയാളവിവർത്തനം8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു. Faic an caibideil |