Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:2 - സമകാലിക മലയാളവിവർത്തനം

2 തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ നക്ഷത്രങ്ങളുടെയും ശക്തികളുടെയും മുമ്പാകെ അവ നിരത്തിവയ്‍ക്കും; ആരും അവയെ ശേഖരിച്ചു സംസ്കരിക്കുകയില്ല; അവ ചാണകംപോലെ നിലത്തു കിടക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിൻചെന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവസൈന്യത്തിനും മുമ്പാകെ അവയെ നിരത്തിവയ്ക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിനു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സർവ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവെക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:2
32 Iomraidhean Croise  

അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു.


തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.


യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.


യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു.


എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു, ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു; ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു.


അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് മണ്ണിനു വളമായിത്തീർന്നു.


അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.


ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു.


അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.


അപ്പോൾ നീ അവരോട് ഇങ്ങനെ ഉത്തരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ ആശ്രയിച്ച് അവയെ സേവിക്കുകയും ആരാധിക്കുകയും എന്നെ പരിത്യജിച്ച് എന്റെ ന്യായപ്രമാണം അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ടുതന്നെ, എന്ന് യഹോവ അരുളിച്ചെയ്യുന്നു.


“അവർ മാരകരോഗങ്ങളാൽ മരിക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയോ അവരെ ആരും അടക്കംചെയ്യുകയോ ഇല്ല. അവർ ഭൂമുഖത്തിനു വളമായിച്ചേരും. അവർ വാളിനാലും ക്ഷാമത്താലും നശിച്ചുപോകും. അവരുടെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.”


“ഈ ദേശത്തിലെ വലിയവരും ചെറിയവരും മരണമടയും; അവരെ അടക്കംചെയ്യുകയില്ല, ജനം അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിവേൽപ്പിക്കുകയോ അവരുടെ തല ക്ഷൗരംചെയ്യുകയോ ഇല്ല.


ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”


ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക് ഒരു കഴുതയെ വലിച്ചെറിഞ്ഞ് കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”


ആ ദിവസത്തിൽ യഹോവയാൽ സംഹരിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എല്ലായിടത്തും വീണുകിടക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല. അവരെ ശേഖരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല, എന്നാൽ അവർ നിലത്തിനു വളം എന്നപോലെ ആയിത്തീരും.


ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”


അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ സിംഹാസനത്തിലിരിക്കാൻ അവന് ആരും ഉണ്ടാകുകയില്ല; അവന്റെ ശവശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏൽക്കാൻ എറിഞ്ഞുകളയും.


ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക; നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക. നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.


മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു; അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.


“യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക: “ ‘ആളുകളുടെ ശവങ്ങൾ തുറസ്സായസ്ഥലത്തെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും, അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”


ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും, നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ. നീ തുറസ്സായസ്ഥലത്തു വീണുപോകും, ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല. ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും.


നീ വെളിമ്പ്രദേശത്തു വീഴും. ഞാൻ അതു കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.


അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും.


പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.


“ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും; അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും. അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.


പുരമുകളിൽ, നക്ഷത്രസമൂഹത്തെ സേവിച്ചുവണങ്ങുന്നവരെയും യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും മോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും


എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?


ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും


ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു.


Lean sinn:

Sanasan


Sanasan