Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 6:22 - സമകാലിക മലയാളവിവർത്തനം

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കേദേശത്തുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

22 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതി ഉണർന്നു വരും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 6:22
18 Iomraidhean Croise  

എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ.


ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.


നിങ്ങളുടെ കണ്ണുയർത്തി വടക്കുനിന്നു വരുന്നവരെ നോക്കുക. നിനക്കു നൽകപ്പെട്ടിരുന്ന ആട്ടിൻപറ്റം എവിടെ, നിന്റെ അഭിമാനമായ ആട്ടിൻപറ്റംതന്നെ?


സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ! അനർഥം രാഷ്ട്രത്തിൽനിന്നു രാഷ്ട്രത്തിലേക്ക് വ്യാപിക്കുന്നു. ഭൂമിയുടെ അറുതികളിൽനിന്ന് ഒരു വലിയ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുന്നു.”


വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.


“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു— ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.


“രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.


സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക! നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക! കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും, ഒരു മഹാനാശംതന്നെ.”


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും;


ഇസ്രായേൽഗൃഹമേ,” യഹോവ അരുളിച്ചെയ്യുന്നു, “ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു രാഷ്ട്രത്തെ നിങ്ങൾക്കെതിരേ വരുത്തും— പുരാതനവും പ്രബലവുമായ ഒരു രാഷ്ട്രത്തെത്തന്നെ, അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ, അവർ പറയുന്നതു നിങ്ങൾ ഗ്രഹിക്കുകയുമില്ല.


അവരുടെ ആവനാഴി തുറന്ന ശവക്കുഴിപോലെ; അവരെല്ലാവരും പരാക്രമശാലികളായ യോദ്ധാക്കൾതന്നെ.


“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ.


ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും; സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.


“അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കു വെറുപ്പുതോന്നി നീ ഉപേക്ഷിച്ചുകളഞ്ഞ നിന്റെ കാമുകന്മാരെ ഞാൻ ഉണർത്തി, എല്ലാവശത്തുനിന്നും ഞാൻ അവരെ നിന്റെനേരേ വരുത്തും—


ഉഗ്രന്മാരും സാഹസികരുമായ ബാബേൽജനതയെ ഞാൻ എഴുന്നേൽപ്പിക്കും. സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു.


വളരെ അകലെനിന്നും, ഭൂമിയുടെ അറ്റത്തുനിന്നുതന്നെ, കഴുകൻ പറന്നിറങ്ങി വരുന്നതുപോലെ യഹോവ ഒരു ജനതയെ നിന്റെമേൽ വരുത്തും. അവർ നീ അറിഞ്ഞിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന ജനതയും


Lean sinn:

Sanasan


Sanasan