യിരെമ്യാവ് 6:1 - സമകാലിക മലയാളവിവർത്തനം1 “ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 ബെന്യാമീൻ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാൻ യെരൂശലേമിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളമൂതുവിൻ; ബേത്ത്-ഹക്കേരെമിൽ കൊടി ഉയർത്തുവിൻ, വടക്കുനിന്ന് അനർഥം വരുന്നു; വലിയ ദുരന്തംതന്നെ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ; വടക്കുനിന്ന് അനർഥവും മഹാനാശവും കാണായ്‍വരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ; വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്വരുന്നു. Faic an caibideil |
വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.