യിരെമ്യാവ് 52:22 - സമകാലിക മലയാളവിവർത്തനം22 ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം അഞ്ചുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും മാതളപ്പഴങ്ങൾ ഉൾപ്പെടെ ഇതുപോലെതന്നെ ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)22 അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം അഞ്ചുമുഴം ആയിരുന്നു. ഓരോ മകുടത്തിന്റെയും ചുറ്റും ഓടുകൊണ്ടു നിർമിച്ചവലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭത്തിനും ഒരുപോലെ ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)22 അതിന്മേൽ താമ്രംകൊണ്ട് ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിനും ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അതിന്മേൽ താമ്രംകൊണ്ട് ഒരു മകുടം ഉണ്ടായിരുന്നു; മകുടത്തിന്‍റെ ഉയരം അഞ്ചു മുഴം; മകുടത്തിൻമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; എല്ലാം താമ്രംകൊണ്ടുള്ളതായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന് ഇതിന് തുല്യമായ പണിയും മാതളപ്പഴവും ഉണ്ടായിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അതിന്മേൽ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം; പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു. Faic an caibideil |