യിരെമ്യാവ് 51:64 - സമകാലിക മലയാളവിവർത്തനം64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)64 അപ്പോൾ നീ പറയണം: ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ താണുപോകും. അവൾ തളർന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങൾ ഇവിടെ അവസാനിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)64 ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിനു വരുത്തുന്ന അനർഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം64 “ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിന് വരുത്തുന്ന അനർത്ഥത്തിൽനിന്ന് അത് പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്നു പറയേണം.” ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)64 ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ. Faic an caibideil |