Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:50 - സമകാലിക മലയാളവിവർത്തനം

50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

50 വാളിൽനിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിൻ; വിദൂരദേശത്തുനിന്നു സർവേശ്വരനെ ഓർക്കുവിൻ; യെരൂശലേം നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങൾ ലജ്ജിതരായിരിക്കുന്നു;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

50 വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ വരട്ടെ! ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

50 വാളിന് ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

50 വാളിന്നു ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ!

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:50
24 Iomraidhean Croise  

ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.


ബാബേലിനെ ഉപേക്ഷിക്കുക, ബാബേല്യരിൽനിന്ന് ഓടിപ്പോകുക! ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക, “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക.


യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.


ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. ബന്ദിയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക.


“നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക. നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക. നീ പോയ രാജവീഥി മനസ്സിൽ കരുതിക്കൊള്ളുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക, നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.


വാളിൽനിന്നും തെറ്റിയൊഴിയുന്ന ചുരുക്കം ചിലർമാത്രം ഈജിപ്റ്റിൽനിന്ന് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകും. അന്ന് ഈജിപ്റ്റുദേശത്തു വന്നുപാർക്കുന്ന ശേഷം യെഹൂദ്യർ ഒക്കെയും എന്റെ വാക്കോ അവരുടേതോ ഏതു നിറവേറി എന്നറിയും.


“ബാബേലിൽനിന്ന് ഓടിപ്പോകുക; ബാബേൽദേശം വിട്ടുപോകുക, ആട്ടിൻപറ്റത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആകുക.


“എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! ജീവരക്ഷയ്ക്കായി ഓടിപ്പോകുക! യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.


“ബാബേലിൽനിന്ന് ഓടിപ്പോകുക! ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.


അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും.


അപ്പോൾ ആ പുരുഷന്മാർ കൂടിവന്ന്, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർഥനയും യാചനയും കഴിക്കുന്നതു കണ്ടെത്തി.


സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.


Lean sinn:

Sanasan


Sanasan