യിരെമ്യാവ് 51:27 - സമകാലിക മലയാളവിവർത്തനം27 “ദേശത്ത് ഒരു കൊടി ഉയർത്തുക! രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക! അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക; അരാരാത്ത്, മിന്നി, അശ്കേനസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക. അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)27 ദേശത്ത് കൊടി ഉയർത്തുവിൻ. ജനതകളുടെ ഇടയിൽ കാഹളം മുഴക്കുവിൻ; ബാബിലോണിനെതിരെ യുദ്ധം ചെയ്യാൻ ജനതകളെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടുവിൻ; അവൾക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിൻ; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിൻ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)27 ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരേ സംസ്കരിപ്പിൻ; അരാരത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരേ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. Faic an caibideil |
“രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക, ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക; ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക, ‘ബാബേൽ പിടിക്കപ്പെടും; ബേൽദേവൻ ലജ്ജയിലാണ്ടുപോകും, മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു, അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’