യിരെമ്യാവ് 50:40 - സമകാലിക മലയാളവിവർത്തനം40 ഞാൻ സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)40 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയൽനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോൾ എന്നപോലെ അവിടെ ആരും പാർക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)40 ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാടു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 ദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു. Faic an caibideil |
അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും— പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ് എന്നേക്കും ശൂന്യമായിത്തീരും, എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു. എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.”