യിരെമ്യാവ് 50:32 - സമകാലിക മലയാളവിവർത്തനം32 അഹങ്കാരി കാലിടറി നിലംപൊത്തും, അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല; അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും, അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)32 അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ല; അവന്റെ നഗരങ്ങളിൽ ഞാൻ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)32 അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അഹങ്കാരി ഇടറിവീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്‍റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വെക്കും; അതു അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും. Faic an caibideil |