Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 50:25 - സമകാലിക മലയാളവിവർത്തനം

25 യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു, തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

25 സർവേശ്വരൻ ആയുധപ്പുര തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സർവശക്തനായ സർവേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീർക്കാനുണ്ട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

25 യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 യഹോവ തന്‍റെ ആയുധശാല തുറന്ന് തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 യഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‌വാനുണ്ടു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 50:25
17 Iomraidhean Croise  

വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക; പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.


അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ; രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ.


കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.


എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക! അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു, അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു. ഇത് യഹോവയുടെ പ്രതികാരമാകുകയാൽ, അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ അവളോടും പകരംവീട്ടുക.


“നിങ്ങൾ എന്റെ ഗദയും യുദ്ധത്തിനുള്ള ആയുധവുമാണ്; നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,


“ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിനക്കെതിരേ കൈനീട്ടി പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും, കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.


യഹോവ ബാബേലിനെ നശിപ്പിക്കും; അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും. ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.


പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ?


അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും; ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ അവളെ തീയിൽ ദഹിപ്പിച്ചുകളയും.


Lean sinn:

Sanasan


Sanasan