Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 50:16 - സമകാലിക മലയാളവിവർത്തനം

16 ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക. പീഡകന്റെ വാൾനിമിത്തം ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

16 വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണിൽനിന്നു ഛേദിച്ചുകളയുവിൻ; മർദകന്റെ വാൾ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവർ ഓടിപ്പോകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോവുകയും സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 50:16
7 Iomraidhean Croise  

വേട്ടയാടപ്പെട്ട കലമാൻപോലെയും ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും, അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും.


സിംഹക്കുട്ടി ഒളിവിടത്തുനിന്നു പുറത്തുവരുന്നതുപോലെ, അവരുടെ ദേശം വിജനമായിത്തീരും, പീഡകന്റെ വാൾകൊണ്ടും യഹോവയുടെ ഉഗ്രകോപംകൊണ്ടുംതന്നെ.


അവർ വീണ്ടും വീണ്ടും ഇടറിവീഴും; ഒരാൾ മറ്റൊരാളിന്റെമേൽ വീഴും. അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ് നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.


നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.


“ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’


കൃഷിക്കാരേ, ലജ്ജിക്കുക, മുന്തിരിക്കർഷകരേ, വിലപിക്കുക; ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക, നിലത്തിലെ വിളവു നശിച്ചുപോയല്ലോ.


അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എല്ലാ തെരുവീഥികളിലും വിലാപവും എല്ലാ ചത്വരങ്ങളിലും മുറവിളിയും ഉണ്ടാകും. കൃഷിക്കാരെ കരയുന്നതിനും വിലാപക്കാരെ വിലപിക്കുന്നതിനും ക്ഷണിക്കും.


Lean sinn:

Sanasan


Sanasan