യിരെമ്യാവ് 50:15 - സമകാലിക മലയാളവിവർത്തനം15 എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക! അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു, അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു. ഇത് യഹോവയുടെ പ്രതികാരമാകുകയാൽ, അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ അവളോടും പകരംവീട്ടുക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)15 അവൾക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിൻ; അവൾ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകൾ വീണു; മതിലുകൾ തകർന്നു വീണു; ഇതു സർവേശ്വരന്റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെ അവളോടും ചെയ്യുവിൻ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)15 അതിനു ചുറ്റുംനിന്ന് ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണു പോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അതിന് ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരമല്ലയോ; അതിനോട് പ്രതികാരം ചെയ്യുവിൻ; അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അതിന്നുചുറ്റും നിന്നു ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്വിൻ. Faic an caibideil |
ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”