യിരെമ്യാവ് 5:28 - സമകാലിക മലയാളവിവർത്തനം28 അവർ തടിച്ചുകൊഴുത്തിരിക്കുന്നു. അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല; അവർ ന്യായം അന്വേഷിക്കുന്നില്ല. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)28 അവരുടെ തിന്മപ്രവൃത്തികൾക്ക് അതിരില്ല; അനാഥർക്ക് അഭിവൃദ്ധിയുണ്ടാകുംവിധം അവർ നീതിപൂർവം വിധിക്കുന്നില്ല; ദരിദ്രരുടെ അവകാശം അവർ സംരക്ഷിക്കുന്നില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)28 അവർ പുഷ്‍ടിവച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല. Faic an caibideil |