യിരെമ്യാവ് 49:24 - സമകാലിക മലയാളവിവർത്തനം24 ദമസ്കോസ് നിസ്സഹായയായിത്തീർന്നു, അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു, ഭീതി അവളെ പിടികൂടിയിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)24 ദമാസ്കസ് ധൈര്യഹീനയായി ഓടാൻ ഭാവിക്കുകയാണ്; എന്നാൽ ഭയം അവളെ പിടിച്ചു നിർത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവൾ അനുഭവിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)24 ദമ്മേശെക് ക്ഷീണിച്ച് ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ദമാസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; നടുക്കം അതിന് പിടിച്ചിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ദമ്മേശെക്ക് ക്ഷീണിച്ചു ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. Faic an caibideil |