യിരെമ്യാവ് 48:8 - സമകാലിക മലയാളവിവർത്തനം8 ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. യഹോവ അരുളിച്ചെയ്തതുകൊണ്ട് താഴ്വര ശൂന്യമാക്കപ്പെടുകയും, സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 സംഹാരകൻ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സർവേശ്വരൻ അരുളിച്ചെയ്തതുപോലെ, താഴ്‌വര നശിക്കും; സമതലം ശൂന്യമായിത്തീരും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും രക്ഷപെടുകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായിത്തീരും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും. Faic an caibideil |
വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.