Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:3 - സമകാലിക മലയാളവിവർത്തനം

3 ‘സംഹാരം, മഹാനാശം’ എന്നിങ്ങനെ ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

3 ‘ശൂന്യത! മഹാനാശം!’ എന്ന നിലവിളി ഹോരോനയീമിൽനിന്നു കേൾക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ഹോരോനയീമിൽനിന്ന്: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” എന്നിങ്ങനെ നിലവിളികേൾക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:3
12 Iomraidhean Croise  

ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു.


എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.


ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.


അതിനാൽ ഞാൻ പറഞ്ഞു, “എന്നെവിട്ടു പിന്മാറുക; ഞാൻ പൊട്ടിക്കരയട്ടെ. എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെച്ചൊല്ലി നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കരുത്.”


ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ. രാവിലെ അയാൾ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും;


“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.


മോവാബ് തകർക്കപ്പെടും; അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.


ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും, നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.


“ബാബേലിൽനിന്ന് ഒരു നിലവിളിയും, ബാബേൽദേശത്തുനിന്ന് മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.


Lean sinn:

Sanasan


Sanasan