യിരെമ്യാവ് 46:21 - സമകാലിക മലയാളവിവർത്തനം21 അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ. അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ ശിക്ഷാസമയമായ നാശദിവസം വരുന്നതുമൂലം അവർ ഉറച്ചുനിൽക്കുകയില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 അതിന്റെ കൂലിപ്പട്ടാളക്കാർ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാൽ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 അതിന്റെ കൂലിച്ചേവകർ അതിന്റെ മധ്യേ തടിച്ച കാളക്കിടാക്കളെപ്പോലെ യാകുന്നു; അവരും പിൻതിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അതിന്‍റെ കൂലിപ്പടയാളികൾ അതിന്‍റെ മദ്ധ്യത്തിൽ കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല. Faic an caibideil |