യിരെമ്യാവ് 46:18 - സമകാലിക മലയാളവിവർത്തനം18 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, പർവതങ്ങളുടെ ഇടയിൽ താബോർപോലെയും സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 സർവശക്തനായ സർവേശ്വരൻ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തു പറയുന്നു; പർവതങ്ങളിൽ തലയെടുപ്പുള്ള താബോർപോലെയും കടൽത്തീരത്തുനിന്നു വളരെ ഉയർന്നു നില്‌ക്കുന്ന കർമ്മേൽപർവതംപോലെയും ബലമുള്ള ഒരാൾ വരും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 എന്നാണ, പർവതങ്ങളിൽവച്ചു താബോർപോലെയും കടലിനരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും കടലിനരികിലുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരും” എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്റെ അരുളപ്പാട്. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 എന്നാണ, പർവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു. Faic an caibideil |