യിരെമ്യാവ് 46:16 - സമകാലിക മലയാളവിവർത്തനം16 അവർ വീണ്ടും വീണ്ടും ഇടറിവീഴും; ഒരാൾ മറ്റൊരാളിന്റെമേൽ വീഴും. അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ് നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 നിന്റെ ജനതതി ഇടറിവീണു; അവർ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മർദകന്റെ വാളിൽനിന്നു രക്ഷപെടാൻ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്റെ ഇടയിലേക്കു തന്നെ പോകാം.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവർ പറയും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽനിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്നു അവർ പറയും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും. Faic an caibideil |