യിരെമ്യാവ് 45:1 - സമകാലിക മലയാളവിവർത്തനം1 യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി: Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാം ഭരണവർഷം, യിരെമ്യാ പറഞ്ഞുകൊടുത്തതുപോലെ നേര്യായുടെ പുത്രൻ ബാരൂക്ക് ഒരു പുസ്തകത്തിൽ എഴുതി. യിരെമ്യാപ്രവാചകൻ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ: Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, നേര്യാവിൻ്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോട് പറഞ്ഞ വചനം എന്തെന്നാൽ: Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ: Faic an caibideil |