Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 43:10 - സമകാലിക മലയാളവിവർത്തനം

10 എന്നിട്ട് അവരോടു നീ ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ ഇവിടേക്കു വരുത്തും. ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; അവൻ തന്റെ മണിപ്പന്തൽ ഇവയ്ക്കുമേൽ നിർത്തും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 പിന്നീട് അവരോടു പറയണം, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ നെബുഖദ്നേസറിനെ ഞാൻ ഇവിടേക്ക് അയയ്‍ക്കും; ഞാൻ കുഴിച്ചിട്ട കല്ലുകളുടെ മുകളിൽ അദ്ദേഹത്തിന്റെ സിംഹാസനം ഉറപ്പിക്കും; തന്റെ രാജകീയ വിരിപ്പന്തൽ അവയുടെമേൽ ഉയർത്തും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിർത്തും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്‍റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്‍റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്‍റെ മണിപ്പന്തൽ നിവർത്തും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വെക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിർത്തും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 43:10
19 Iomraidhean Croise  

ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.


അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.


അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.


അനർഥദിവസത്തിൽ അവിടന്ന് തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും; അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.


ആരോപണം നടത്തുന്ന നാവിൽനിന്ന് അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു; മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച് അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.


കോരെശിനെക്കുറിച്ച്, ‘ഞാൻ നിയമിച്ച ഇടയൻ, അയാൾ എന്റെ ഹിതമെല്ലാം നിറവേറ്റും; ജെറുശലേമിനെക്കുറിച്ച്, “അതു പുനർനിർമിക്കപ്പെടട്ടെ,” എന്നും ദൈവാലയത്തെക്കുറിച്ച്, “അതിന്റെ അടിസ്ഥാനം ഇടപ്പെടട്ടെ” ’ എന്നും കൽപ്പിക്കുന്നതു ഞാൻതന്നെ.”


“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന് അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.


എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും; അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും.


“യെഹൂദാജനം നിന്നെ നോക്കിക്കൊണ്ടിരിക്കെ, നീ ഏതാനും വലിയ കല്ലുകൾ എടുത്ത് തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിവാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ കുഴിച്ചിടുക.


ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്:


ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും, ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.


നിങ്ങളിൽ മൂന്നിലൊരംശം മഹാമാരിയാലോ ക്ഷാമത്താലോ നശിക്കും; മൂന്നിലൊരുഭാഗം നഗരത്തിന്റെ മതിലിനു പുറത്തുവെച്ചു വാൾകൊണ്ടു വീഴും; മൂന്നിലൊരുഭാഗത്തെ ഞാൻ കാറ്റുകളിലേക്കു ചിതറിച്ച്, ഊരിപ്പിടിച്ച വാളുമായി അവരെ പിൻതുടരും.


അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു.


രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.


Lean sinn:

Sanasan


Sanasan