യിരെമ്യാവ് 4:20 - സമകാലിക മലയാളവിവർത്തനം20 നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)20 നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവൻ വിജനമായിത്തീർന്നിരിക്കുന്നു. എന്റെ കൂടാരങ്ങൾ ക്ഷണനേരംകൊണ്ടു തകർന്നുവീഴുന്നു; കൂടാരവിരിപ്പുകൾ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)20 നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു; ദേശമൊക്കെയും ശൂന്യമായി. പെട്ടെന്ന് എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവർച്ചയായ്പോയി. Faic an caibideil |
ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.