Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 39:8 - സമകാലിക മലയാളവിവർത്തനം

8 ബാബേല്യർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 ബാബിലോണ്യർ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 കല്ദയർ രാജഗൃഹവും ജനത്തിന്‍റെ വീടുകളും തീവച്ചു ചുട്ട്, യെരൂശലേമിന്‍റെ മതിലുകൾ ഇടിച്ചുകളഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 39:8
25 Iomraidhean Croise  

ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു.


അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.


അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.”


കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.


ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.


എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”


ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’


ഈ നഗരത്തെ ആക്രമിക്കുന്ന ബാബേല്യർ കടന്നുകയറി ഇവിടം അഗ്നിക്കിരയാക്കും; ജനങ്ങൾ എന്നെ കോപിപ്പിക്കാനായി മേൽക്കൂരകളിൽവെച്ച് ബാലിനു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടൊപ്പം അതിനെ ചുട്ടു നശിപ്പിക്കും.


“ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാരാജാവായ സിദെക്കീയാവിനോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.


ഇതാ, ഞാൻ ആജ്ഞ കൊടുക്കാൻ പോകുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരെ ഞാൻ ഈ നഗരത്തിലേക്കു തിരികെവരുത്തും. അവർ അതിനെതിരേ യുദ്ധംചെയ്ത് അതിനെ പിടിച്ചടക്കി തീവെച്ചു ചുട്ടുകളയും. ഞാൻ യെഹൂദാനഗരങ്ങളെ ആൾപ്പാർപ്പില്ലാത്ത ഒരു ശൂന്യസ്ഥലമാക്കും.”


നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”


എന്നാൽ അങ്ങ് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ലെങ്കിൽ ഈ നഗരം ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ ഇതു തീവെച്ചു ചുട്ടുകളയും; അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’ ”


“അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക; എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്. അവളുടെ ശാഖകൾ നീക്കിക്കളയുക, കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ.


“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.


ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും കൈവെച്ചിരിക്കുന്നു; യെഹൂദേതരരായ ജനതകൾ, അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അങ്ങു വിലക്കിയവർതന്നെ, അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.


യാക്കോബിന്റെ സകലനിവാസികളെയും കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; അവിടത്തെ ക്രോധത്തിൽ അവിടന്ന് യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.


കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു. അവളുടെ കൊട്ടാരമതിലുകളെ അവിടന്ന് ശത്രുവിന് കൈമാറിയിരിക്കുന്നു; നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.


നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല.


ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും.


ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!”


ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.”


അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.


Lean sinn:

Sanasan


Sanasan