14 അപ്പോൾ പ്രഭുക്കന്മാരെല്ലാവരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കലേക്ക് അയച്ച്, “നീ ജനത്തിനു വായിച്ചു കേൾപ്പിച്ച ചുരുൾ എടുത്തുകൊണ്ടുവരിക” എന്ന് അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ നേര്യാവിന്റെ മകനായ ബാരൂക്ക് തന്റെ കൈയിൽ ഉണ്ടായിരുന്ന തുകൽച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ ചെന്നു.
14 പ്രഭുക്കന്മാർ എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേൾക്കെ ദേവാലയത്തിൽ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രൻ ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു.
14 അപ്പോൾ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.
14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശേലെമ്യാവിന്‍റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിൻ്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.
14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.
ബാബേൽരാജാവ് ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്ന് എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി. നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ മകൻ യോഹാനാനും നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായാവും മാഖാത്യന്റെ മകൻ യയസന്യാവും അവരുടെ ആളുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
“നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക.
അതിനുശേഷം രാജാവ് തുകൽച്ചുരുൾ എടുത്തുകൊണ്ടുവരാൻ യെഹൂദിയെ അയച്ചു. അയാൾ ലേഖകനായ എലീശാമയുടെ മുറിയിൽനിന്നും അത് എടുത്തുകൊണ്ടുവന്നു. യെഹൂദി അത് രാജാവിനെയും അദ്ദേഹത്തിന്റെ അടുക്കൽനിന്ന എല്ലാ പ്രഭുക്കന്മാരെയും വായിച്ചുകേൾപ്പിച്ചു.
അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി.
അതിനാൽ അവർ—നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ എന്നിവരും തൻഹൂമെത്തിന്റെ പുത്രനായ സെരായാവ്, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകനായ യെസന്യാവ് എന്നിവരോടും അവരുടെ ആളുകളോടുംകൂടെ—മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി.
കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ.
ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.