യിരെമ്യാവ് 32:2 - സമകാലിക മലയാളവിവർത്തനം2 ആ സമയത്ത് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനെതിരേ ഉപരോധം ഏർപ്പെടുത്തിയിരുന്നു, യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയിലുള്ള കാവൽപ്പുരമുറ്റത്ത് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്‍റെ അരമനയുടെ കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരുന്നു. Faic an caibideil |
“അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’ “അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി;