യിരെമ്യാവ് 31:21 - സമകാലിക മലയാളവിവർത്തനം21 “നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക. നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക. നീ പോയ രാജവീഥി മനസ്സിൽ കരുതിക്കൊള്ളുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക, നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 വഴിയിൽ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സിൽ ഉറപ്പിക്കുക; ഇസ്രായേൽകന്യകയേ, മടങ്ങിവരിക. നിന്റെ പട്ടണങ്ങളിലേക്കു കടന്നു വരിക. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 നിനക്ക് അടയാളങ്ങളെ വയ്ക്കുക; കൈ ചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചു കൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരിക. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 “നിനക്കു അടയാളങ്ങൾ വെക്കുക; കൈചൂണ്ടികൾ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചുകൊള്ളുക; യിസ്രായേൽകന്യകേ, മടങ്ങിവരുക; നിന്‍റെ ഈ പട്ടണങ്ങളിലേക്ക് തന്നെ മടങ്ങിവരുക. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വെച്ചുകൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക. Faic an caibideil |