Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:20 - സമകാലിക മലയാളവിവർത്തനം

20 ഇസ്രായേൽഗൃഹമേ, ഒരു സ്ത്രീ തന്റെ ഭർത്താവിനെ വഞ്ചനാപൂർവം വിട്ടുമാറുന്നതുപോലെ വഞ്ചനാപൂർവം നിങ്ങൾ എന്നെ വിട്ടുമാറിയിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

20 അല്ലയോ ഇസ്രായേൽഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

20 യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 യിസ്രായേൽ ഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോട് വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:20
11 Iomraidhean Croise  

“നീതിമാനായവനു മഹത്ത്വം,” എന്ന ഗാനം ഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു! എനിക്ക് അയ്യോ കഷ്ടം! വഞ്ചകർ ഒറ്റുകൊടുക്കുന്നു. അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.”


നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല. നീ വഞ്ചനയോടെ പെരുമാറുന്നു എന്നും ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു.


യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ, അങ്ങ് എപ്പോഴും എനിക്കു നീതി നടപ്പാക്കിത്തരുന്നു. എങ്കിലും അങ്ങയുടെ വിധികളെപ്പറ്റി ഞാൻ അങ്ങയോടു സംസാരിക്കട്ടെ: ദുഷ്ടരുടെ വഴി ഐശ്വര്യം പ്രാപിക്കാൻ കാരണമെന്ത്? വിശ്വാസഘാതകർ സന്തുഷ്ടരായി ജീവിക്കുന്നത് എന്തുകൊണ്ട്?


എന്തെന്നാൽ ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോട് അത്യന്തം വഞ്ചന കാണിച്ചിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.


യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”


അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു; അവർ ജാരസന്തതികളെ പ്രസവിക്കുന്നു. അവരുടെ അമാവാസി ഉത്സവങ്ങൾ അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.


ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു; അവർ എന്നോട് അവിശ്വസ്തരായിരുന്നു.


യെഹൂദാ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ജെറുശലേമിലും ഇസ്രായേലിലും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു. ഒരു അന്യദേവന്റെ മകളെ വിവാഹംചെയ്തതിലൂടെ യഹോവയ്ക്കു പ്രിയപ്പെട്ട അവിടത്തെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കിയിരിക്കുന്നു.


Lean sinn:

Sanasan


Sanasan