Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 25:22 - സമകാലിക മലയാളവിവർത്തനം

22 സോർദേശത്തിലെയും സീദോൻദേശത്തിലെയും എല്ലാ രാജാക്കന്മാരെയും കുടിപ്പിച്ചു; സമുദ്രത്തിനക്കരെയുള്ള തീരദേശങ്ങളിലെ രാജാക്കന്മാരെയും;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

22 സോരിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലും ഉള്ള രാജാക്കന്മാർ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 സകല സോർ രാജാക്കന്മാരെയും സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും

Faic an caibideil Dèan lethbhreac




യിരെമ്യാവ് 25:22
20 Iomraidhean Croise  

സോരിനെതിരേയുള്ള പ്രവചനം: തർശീശ് കപ്പലുകളേ, വിലപിക്കുക! ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കിത്തീം ദേശത്തുനിന്ന് അവർക്ക് ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു.


അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.


സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക, “ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല; ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,” എന്ന് സമുദ്രം പറയുന്നു.


അതിനുശേഷം യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ ജെറുശലേമിലേക്കു വരുന്ന സ്ഥാനപതികളുടെ പക്കൽ ഏദോം രാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർ രാജാവിനും സീദോൻ രാജാവിനും ഒരു സന്ദേശം കൊടുത്തയയ്ക്കുക.


“രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക; വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക: ‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’


ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.


നിന്റെ കപ്പൽച്ചേതനാളിൽ നിന്റെ സമ്പത്തും കച്ചവടസാധനങ്ങളും വിഭവങ്ങളും കപ്പൽക്കാരും കപ്പിത്താന്മാരും പലകകൾചേർത്തു വിടവടയ്ക്കുന്നവരും നിന്റെ കച്ചവടക്കാരും സൈനികർ എല്ലാവരും കപ്പലിലുള്ള മറ്റെല്ലാവരുംതന്നെ സമുദ്രമധ്യേ താണുപോകും.


യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:


യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:


“മനുഷ്യപുത്രാ, നിന്റെ മുഖം സീദോന് എതിരേ തിരിച്ച്, അവൾക്കെതിരേ പ്രവചിക്കുക:


“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യത്തെയുംകൊണ്ട് സോരിനെതിരായി അതികഠിനമായി യുദ്ധംചെയ്തു. ഉരസൽകൊണ്ട് എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തുകൽ കുമിളച്ചതുപോലെയായി. എന്നിട്ടും സോരിനെതിരായി താനും തന്റെ സൈന്യവും ചെയ്തതിനു തക്ക പ്രതിഫലം അവിടെനിന്നു കിട്ടിയില്ല.


“ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു.


ഞാൻ മാഗോഗിന്മേലും തീരപ്രദേശങ്ങളിൽ സുരക്ഷിതരായിപ്പാർക്കുന്ന എല്ലാവരുടെമേലും തീ അയയ്ക്കും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.


Lean sinn:

Sanasan


Sanasan