Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:7 - സമകാലിക മലയാളവിവർത്തനം

7-8 ‘അതിനാൽ ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്ന് ഇനിമേൽ ജനം പറയാതെ, ‘ഇസ്രായേൽഗൃഹത്തിന്റെ അനന്തരഗാമികളെ വടക്കേദേശത്തുനിന്നും അവർ നാടുകടത്തപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരും. അന്ന് അവർ സ്വന്തം ദേശത്തു വസിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

7 “ഈജിപ്തിൽനിന്നു ഇസ്രായേൽജനത്തെ കൂട്ടിക്കൊണ്ടുവന്ന സർവേശ്വരനാണ എന്ന ശപഥം ചെയ്യാത്ത കാലം വരുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 “അതിനാൽ ‘യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നു ഇനി പറയാതെ,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:7
9 Iomraidhean Croise  

ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.


ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.


“എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും.


ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”


നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.


“നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.”


Lean sinn:

Sanasan


Sanasan