Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 22:8 - സമകാലിക മലയാളവിവർത്തനം

8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 അനേകം ജനതകൾ ഈ നഗരത്തിനടുത്തുകൂടെ കടന്നുപോകും; ഓരോരുവനും അയൽക്കാരനോടു ചോദിക്കും: “ദൈവം എന്തുകൊണ്ട് ഈ മഹാനഗരത്തോട് ഇങ്ങനെ പ്രവർത്തിച്ചു?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അനേകം ജാതികളും ഈ നഗരം വഴി കടന്നു പോകുമ്പോൾ, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട്: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്ത് എന്നു ചോദിക്കയും

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും

Faic an caibideil Dèan lethbhreac




യിരെമ്യാവ് 22:8
13 Iomraidhean Croise  

“നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’


അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യിരെമ്യാവിനെ വരുത്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തിരുന്നു.


യഹോവ അരുളിച്ചെയ്തതുപോലെ ഇപ്പോൾ അതു വരുത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി പാപംചെയ്യുകയും അവിടത്തെ ശബ്ദം അനുസരിക്കാതിരിക്കുകയും ചെയ്യുകയാൽത്തന്നെ ഇതു സംഭവിച്ചിരിക്കുന്നു.


ശത്രുക്കൾക്കും വൈരികൾക്കും ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.


എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”


അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”


ഇസ്രായേൽജനം തങ്ങളുടെ പാപംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോട് അവിശ്വസ്തരായതുനിമിത്തം ഞാൻ അവർക്ക് എന്റെ മുഖം മറച്ച് അവർ വാളിനിരയാകുമാറ് ശത്രുക്കളുടെകൈയിൽ അവരെ ഏൽപ്പിച്ചു എന്നും ഇതരരാഷ്ട്രങ്ങൾ മനസ്സിലാക്കും.


അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.


“കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം.


Lean sinn:

Sanasan


Sanasan