യിരെമ്യാവ് 22:18 - സമകാലിക മലയാളവിവർത്തനം18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’ എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല. ‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’ എന്നും അവർ വിലപിക്കുകയില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 അതുകൊണ്ട് യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിനെ സംബന്ധിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ എന്നോ, ഹാ! എന്റെ സഹോദരീ എന്നോ പറഞ്ഞ് അവർ അയാളെ ചൊല്ലി വിലപിക്കുകയില്ല; ഹാ! എന്റെ നാഥൻ എന്നോ, ഹാ! എന്റെ പ്രഭോ എന്നോ പറഞ്ഞു കരയുകയുമില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ച്: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അതുകൊണ്ട് യഹോവ യോശീയാവിന്റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല; അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല. Faic an caibideil |