യിരെമ്യാവ് 22:11 - സമകാലിക മലയാളവിവർത്തനം11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 യോശീയായുടെ പുത്രനും യെഹൂദാരാജാവും പിതാവായ യോശീയായ്‍ക്കു പകരം രാജ്യം ഭരിച്ചവനും ഈ ദേശം വിട്ടുപോയവനുമായ ശല്ലൂമിനെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘അവൻ ഇനി ഒരിക്കലും മടങ്ങിവരികയില്ല; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 തന്റെ അപ്പനായ യോശീയാവിനു പകരം വാണിട്ട് ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 തന്‍റെ അപ്പനായ യോശീയാവിനു പകരം വാണശേഷം ഈ സ്ഥലം വിട്ടുപോയവനായ യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്ക് മടങ്ങിവരുകയില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല. Faic an caibideil |