യിരെമ്യാവ് 20:16 - സമകാലിക മലയാളവിവർത്തനം16 ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ. രാവിലെ അയാൾ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)16-17 സർവേശ്വരൻ നിർദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങൾപോലെ അവൻ ആയിത്തീരട്ടെ; പ്രഭാതത്തിൽ നിലവിളിയും മധ്യാഹ്നത്തിൽ പോർവിളിയും അവൻ കേൾക്കട്ടെ. കാരണം, ഗർഭപാത്രത്തിൽ വച്ചുതന്നെ അവൻ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ അമ്മ എന്റെ ശവക്കുഴിയും അവരുടെ ഗർഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന് Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 എന്‍റെ അമ്മ എന്റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ, Faic an caibideil |
ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ, ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു: അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു. ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ് അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു. അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.”
അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു.
അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും— പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ് എന്നേക്കും ശൂന്യമായിത്തീരും, എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു. എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.”