Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:36 - സമകാലിക മലയാളവിവർത്തനം

36 നിന്റെ വഴി മാറ്റിക്കൊണ്ട് നീ ഇത്രയധികം ചുറ്റിനടക്കുന്നതെന്തിന്? അശ്ശൂരിനെപ്പറ്റി നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും നീ ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

36 എത്ര ലാഘവത്തോടെ നിന്റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

36 നിന്റെ വഴിയെ മാറ്റേണ്ടതിനു നീ ഇത്ര തെണ്ടിനടക്കുന്നതെന്ത്? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

36 നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

36 നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:36
22 Iomraidhean Croise  

അക്കാലത്ത് ആഹാസുരാജാവ് അശ്ശൂർരാജാക്കന്മാരുടെ അടുത്ത് സഹായാഭ്യർഥനയുമായി ആളയച്ചു;


അപ്പോൾ കൂശിനെ ആശ്രയിച്ചിരുന്നവരും ഈജിപ്റ്റിൽ പ്രശംസിച്ചിരുന്നവരും വിഷണ്ണരും ലജ്ജിതരുമായിത്തീരും.


എന്നാൽ ഇപ്പോൾ ഈജിപ്റ്റിലേക്കുള്ള നിന്റെ യാത്ര എന്തിന്? നൈൽനദിയിലെ വെള്ളം കുടിക്കുന്നതിനോ? അശ്ശൂരിലേക്കുള്ള നിന്റെ യാത്ര എന്തിന്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കുന്നതിനോ?


“ ‘ഞാൻ മലിനയായിട്ടില്ല, ബാൽ വിഗ്രഹങ്ങൾക്കു പിമ്പേ പോയിട്ടുമില്ല,’ എന്ന് നിനക്ക് എങ്ങനെ പറയാൻകഴിയും? താഴ്വരയിൽ നീ എങ്ങനെ പെരുമാറി എന്നു നോക്കുക. നീ ചെയ്തത് എന്തെന്നു നീ മനസ്സിലാക്കുക. വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടോടുന്ന ഒരു പെണ്ണൊട്ടകക്കുട്ടിയല്ലേ നീ?


കാമുകരെ തേടാൻ നീ എത്ര വിദഗ്ധ? ഏറ്റവും വലിയ ദുർന്നടപ്പുകാരിക്കും നിന്നിൽനിന്നു ചില പാഠങ്ങൾ പഠിക്കാൻകഴിയും.


“ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക, ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ, അബാരീമിൽനിന്നു നിലവിളിക്കുക, കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.


നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും, നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും. അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം നീ ലജ്ജിതനും അപമാനിതനുമായിത്തീരും.


അവിശ്വസ്തയായ ഇസ്രായേൽപുത്രീ, എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും? യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു— ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.”


“ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും.


രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും; നിന്റെ നിലവിളിയാൽ ഭൂമി നിറയും. ഒരു യോദ്ധാവ് മറ്റൊരു യോദ്ധാവിങ്കൽ ഇടറിവീഴും; ഇരുവരും ഒന്നിച്ചു വീണുപോകും.”


മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത് ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.


മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.


നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല.


അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.


മഹാരാജാവിനു കപ്പമായിട്ട് അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും. എഫ്രയീം അപമാനിക്കപ്പെടും; ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.


എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു. കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു; ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.


അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, ‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ.


“എഫ്രയീം തന്റെ രോഗത്തെയും യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ, എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു, മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു. എന്നാൽ നിന്നെ സുഖപ്പെടുത്താനും നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.


“എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു; അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും; അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും.


Lean sinn:

Sanasan


Sanasan