യിരെമ്യാവ് 2:24 - സമകാലിക മലയാളവിവർത്തനം24 മരുഭൂമിയിൽ പരിചയിച്ച ഒരു കാട്ടുകഴുത, കാറ്റിന്റെ മണംപിടിച്ച് അലയുന്നു. അവളുടെ മദപ്പാടിൽനിന്ന് ആർക്ക് അവളെ തടയാൻ കഴിയും? ഒരു ആൺകഴുതയും അതിനെ അന്വേഷിച്ചു തളരുകയില്ല. ഇണചേരേണ്ട സമയത്ത് അവർ അവളെ കണ്ടെത്തും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)24 കാമാസക്തി പൂണ്ടു, മരുഭൂമിയിൽ കാറ്റിന്റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവൾ; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാൻ ആർക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തിൽ അവൾ അവരുടെ മുമ്പിൽ ഉണ്ടായിരിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)24 നീ മരുഭൂമി ശീലിച്ച് അതിമോഹം പൂണ്ടു കിഴയ്ക്കുന്ന കാട്ടുകഴുത തന്നെ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? ആരും അവളെ അന്വേഷിച്ചു തളരുകയില്ല; ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടുകഴുത തന്നേ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും; Faic an caibideil |