യിരെമ്യാവ് 17:18 - സമകാലിക മലയാളവിവർത്തനം18 എന്റെ പീഡകർ ലജ്ജിക്കട്ടെ, എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ; അവർ സംഭീതരാകട്ടെ, എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ. ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ; ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 എന്നെ പീഡിപ്പിക്കുന്നവർ ലജ്ജിതരാകട്ടെ; ഞാൻ ലജ്ജിതനാകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് ദുർദിനം വരുത്തണമേ; അവരെ നിശ്ശേഷം തകർത്തു കളഞ്ഞാലും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 എന്നെ ഉപദ്രവിക്കുന്നവൻ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് അനർഥദിവസം വരുത്തി, അവരെ തകർത്തു തകർത്തു നശിപ്പിക്കേണമേ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് അനർത്ഥദിവസം വരുത്തേണമേ; ഇരട്ടി വിനാശം വരുത്തി അവരെ തകർക്കേണമേ.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 എന്നെ ഉപദ്രവിക്കുന്നവൻ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്കു അനർത്ഥദിവസം വരുത്തി, അവരെ തകർത്തു തകർത്തു നശിപ്പിക്കേണമേ. Faic an caibideil |