യിരെമ്യാവ് 14:18 - സമകാലിക മലയാളവിവർത്തനം18 ഞാൻ വയലിലേക്കു പോയാൽ, അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും ഞാൻ പട്ടണത്തിൽ കടന്നാൽ, അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ” Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 ഞാൻ വയലിൽ ചെന്നാൽ വാളിനിരയായവരെയും പട്ടണത്തിൽ കടന്നാൽ ക്ഷാമത്തിന്റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവർക്കു വിശ്രമമില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു. Faic an caibideil |
എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, അവർ വീഞ്ഞിനാൽ മത്തരും മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.