യിരെമ്യാവ് 13:27 - സമകാലിക മലയാളവിവർത്തനം27 നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്, ലജ്ജാകരമായ വേശ്യാവൃത്തി എന്നീ മ്ലേച്ഛതകൾ, വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു. ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം! എത്രകാലം നീ അശുദ്ധയായിരിക്കും?” Faic an caibideilസത്യവേദപുസ്തകം C.L. (BSI)27 നിന്റെ വ്യഭിചാരവും മദഗർജനവും കാമാർത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാൻ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാൻ എത്രകാലം വേണ്ടിവരും?” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)27 നിന്റെ വ്യഭിചാരം, മദഗർജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം? Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 നിന്‍റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നീ നിർമ്മലനാക്കുവാൻ എത്രകാലം വേണ്ടിവരും? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം? Faic an caibideil |
എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.