യിരെമ്യാവ് 11:6 - സമകാലിക മലയാളവിവർത്തനം6 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഈ വചനങ്ങളെല്ലാം യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ വീഥികളിലും വിളിച്ചുപറയുക, ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ നിങ്ങൾ കേട്ട് അനുസരിക്കുക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെയൊക്കെയും വിളിച്ചു പറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെല്ലാം വിളിച്ചുപറയുക: ‘ഈ നിയമത്തിന്‍റെ വചനങ്ങൾ കേട്ടു ചെയ്തുകൊള്ളുവിൻ.’ Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ. Faic an caibideil |