ആ സമയം എലീശാ തന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. പട്ടണനേതാക്കന്മാരും അദ്ദേഹത്തോടൊപ്പം ഇരുന്നിരുന്നു. രാജാവു തന്റെ ദൂതനെ മുൻപേ അയച്ചു. എന്നാൽ അയാൾ വന്നെത്തുന്നതിനുമുമ്പേ എലീശാ പട്ടണനേതാക്കന്മാരോട്: “ഈ കൊലപാതകി എന്റെ തല അറക്കാനായി ഒരുവനെ അയച്ചിരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ? നോക്കൂ, ആ ദൂതൻ വരുമ്പോൾ കതക് അടച്ചേക്കുക, അത് അവനെതിരേ അടഞ്ഞുതന്നെ കിടക്കട്ടെ! അവന്റെ യജമാനന്റെ കാലടിശബ്ദവും അവന്റെ പിന്നിൽ ഉണ്ടല്ലോ?” എന്നു പറഞ്ഞു.