Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 6:12 - സമകാലിക മലയാളവിവർത്തനം

12 യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ, ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

12 സർവേശ്വരൻ ജനത്തെ വിദൂരസ്ഥലങ്ങളിലേക്കു മാറ്റുകയും ദേശത്തു നിർജന പ്രദേശങ്ങൾ വളരെയധികമാവുകയും ചെയ്യുന്നതുവരെത്തന്നെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയൊരു നിർജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നെ എന്ന് ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്‍റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 6:12
15 Iomraidhean Croise  

നഗരവാസികളിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷം ജനത മുഴുവനെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി.


അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.


ഞാൻ മനുഷ്യരെ തങ്കത്തെക്കാളും അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും.


യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു; അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു. അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു; ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു.


ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.


“ഞാൻ എന്റെ വീടുവിട്ടിറങ്ങി, എന്റെ അവകാശത്തെ ഉപേക്ഷിച്ചിരിക്കുന്നു; ഞാൻ ഏറ്റവും സ്നേഹിച്ചവളെ അവളുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചിരിക്കുന്നു.


യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.


കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട് പട്ടണംമുഴുവൻ ഓടിപ്പോകും. ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും, ചിലർ പാറകളിലേക്കു വലിഞ്ഞുകയറും. എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും; ആരും അവിടെ പാർക്കുകയില്ല.


അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.


എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു? എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?


“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും. ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും— ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.” “ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും ഉന്മൂലനംചെയ്യുമ്പോൾ, ഞാൻ, യെഹൂദയ്ക്കുനേരേയും


അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?


യഹോവ നിങ്ങളെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ജനതകളുടെ ഇടയിൽ ചിതറിച്ചുകളയും. അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദേവന്മാരെ നീ ആരാധിക്കും.


Lean sinn:

Sanasan


Sanasan