യെശയ്യാവ് 6:11 - സമകാലിക മലയാളവിവർത്തനം11 “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ, Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 “സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങൾ ജനശൂന്യമാകയും വീടുകൾ ആൾപ്പാർപ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ, Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന് അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 “കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും Faic an caibideil |
നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും.
അപ്പോൾ ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു. സംസാരിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധനോട്, മറ്റൊരു വിശുദ്ധൻ: “നിരന്തരം അർപ്പിക്കുന്ന ഹോമയാഗമൃഗത്തെയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മത്സരത്തെയും വിശുദ്ധമന്ദിരം, സൈന്യം എന്നിവയും ചവിട്ടിമെതിക്കപ്പെടാൻ ഏൽപ്പിക്കപ്പെടുന്നതിനെയും സംബന്ധിച്ച ദർശനം നിറവേറാൻ എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു.