Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 59:7 - സമകാലിക മലയാളവിവർത്തനം

7 അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു; കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു. അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു; ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

7 അവരുടെ പാദങ്ങൾ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാൻ അവർ വെമ്പൽകൊള്ളുന്നു. അവരുടെ ചിന്തകൾ അധർമചിന്തകളാണ്. അവരുടെ മാർഗങ്ങളിൽ ശൂന്യതയും നാശവുമാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 59:7
26 Iomraidhean Croise  

കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു, രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു.


ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.


ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം, പരിഹാസിയെ ജനം വെറുക്കുന്നു.


അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,


ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,


എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.


ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു.


ദുഷ്ടർ തങ്ങളുടെ വഴിയെയും നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ. അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും, നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.


നിങ്ങളുടെ കൈ രക്തത്താലും നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു. നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു, നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.


ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.


നന്നല്ലാത്ത മാർഗത്തിൽക്കൂടി സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന, ദുർവാശിയുള്ള ജനത്തിന്റെനേരേ ഞാൻ ദിവസംമുഴുവനും കൈനീട്ടി—


“ഞാൻ അവരുടെ പ്രവൃത്തികളെയും ചിന്തകളെയും അറിയുന്നു. ഞാൻ സകലരാഷ്ട്രങ്ങളിലെ ജനത്തെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടും, അവരെല്ലാം വന്ന് എന്റെ മഹത്ത്വം കാണും.


അതുകൊണ്ട് ഞാനും അവരെ കഠിനമായി ശിക്ഷിക്കുന്നതു തെരഞ്ഞെടുക്കും അവർ ഭയപ്പെട്ടത് ഞാൻ അവരുടെമേൽ വരുത്തും. ഞാൻ വിളിച്ചു, ആരും ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, ആരും ശ്രദ്ധിച്ചില്ല. അവർ എന്റെമുമ്പിൽ തിന്മ പ്രവർത്തിക്കുകയും എനിക്കു പ്രസാദമില്ലാത്തത് തെരഞ്ഞെടുക്കുകയും ചെയ്തു.”


“എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”


അവർ പട്ടണത്തിനുള്ളിൽ കടന്ന ഉടൻതന്നെ, നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളഞ്ഞു.


എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു. അവർ അവളുടെ ഉള്ളിൽത്തന്നെ നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.


ദരിദ്രരോടും ഞെരുക്കമനുഭവിക്കുന്നവരോടും അതിക്രമം പ്രവർത്തിക്കുക, പിടിച്ചുപറിക്കുക, പണയം മടക്കി കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ വണങ്ങുക, മ്ലേച്ഛത പ്രവർത്തിക്കുക.


“ ‘നോക്കൂ, നിന്നിൽ വസിക്കുന്ന ഇസ്രായേൽ പ്രഭുക്കന്മാർ രക്തച്ചൊരിച്ചിലിനായി അവരുടെ ശക്തി ഉപയോഗിക്കുന്നത് കാണുക.


അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ.


വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു.


ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.


വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു.


Lean sinn:

Sanasan


Sanasan