Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 59:10 - സമകാലിക മലയാളവിവർത്തനം

10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു, കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു. ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുവരു തപ്പി നടക്കുന്നു. കണ്ണില്ലാത്തവനെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു. മൂവന്തിക്കെന്നപോലെ മധ്യാഹ്നത്തിൽ ഞങ്ങൾ കാലു തെറ്റി വീഴുന്നു. ഉന്മേഷവാന്മാരുടെ ഇടയിൽ ഞങ്ങൾ മൃതപ്രായരായിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 ഞങ്ങൾ കുരുടന്മാരെപ്പോലെ ചുവർ തപ്പി നടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ മധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു; ശക്തരായവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞങ്ങൾ കുരുടന്മാരെപ്പോലെ ചുവർ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്തു എന്ന പോലെ ഞങ്ങൾ മദ്ധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 59:10
16 Iomraidhean Croise  

പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു; മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ അവർ തപ്പിനടക്കുന്നു.


എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.


അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.


അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.


പലരും കാലിടറി വീഴും; അവർ വീണു തകർന്നുപോകുകയും കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”


യഹോവ, അന്ധകാരം വരുത്തുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക. നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു, എന്നാൽ അവിടന്നതു ഘോരാന്ധകാരമായും കൂരിരുളായും മാറ്റും.


പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.


ഇപ്പോൾ അവർ തെരുവീഥികളിലൂടെ അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.


അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു, അവരുടെ എല്ലാ കവാടങ്ങളിലും. നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.


“യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ആ ദിവസത്തിൽ, സൂര്യനെ ഞാൻ നട്ടുച്ചയ്ക്ക് അസ്തമിപ്പിക്കും മധ്യാഹ്നത്തിൽ ഭൂമിയിൽ ഞാൻ ഇരുട്ടു പരത്തും.


ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും അവർക്കു പകൽ ഇരുണ്ടുപോകും.


അപ്പോൾ യേശു അവരോടു പറഞ്ഞു: “ഇനി അൽപ്പകാലംകൂടിമാത്രമേ പ്രകാശം നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കുകയുള്ളൂ. പ്രകാശം ഉള്ളേടത്തോളംകാലം, അന്ധകാരം നിങ്ങളെ കീഴടക്കുന്നതിനുമുമ്പ്, പ്രകാശത്തിൽത്തന്നെ നടക്കുക; അന്ധകാരത്തിൽ നടക്കുന്നയാൾക്ക് ഒരു ദിശാബോധവും ഉണ്ടായിരിക്കുകയില്ല.


“കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”


അന്ധർ ഇരുട്ടിൽ തപ്പുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നിന്റെ വഴികളിലൊന്നും നിനക്കു ഗുണം വരികയില്ല. നീ നിരന്തരം പീഡിപ്പിക്കപ്പെടുകയും കവർച്ചയ്ക്കിരയാകുകയും ചെയ്യും. നിന്നെ വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.


എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.


Lean sinn:

Sanasan


Sanasan