Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 57:10 - സമകാലിക മലയാളവിവർത്തനം

10 നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു, എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല. നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി അതുകൊണ്ടു നീ ക്ഷീണിച്ചില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 മാർഗമധ്യേ നീ തളർന്നെങ്കിലും, ആശ കൈവെടിഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാൽ നീ തളർന്നു വീണില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; നിന്‍റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് നിനക്കു ക്ഷീണം തോന്നിയില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

Faic an caibideil Dèan lethbhreac




യെശയ്യാവ് 57:10
12 Iomraidhean Croise  

ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു! ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ, നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും, നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.


അതിന് അവർ, ‘ഇതു വെറുതേയാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗങ്ങളിൽത്തന്നെ നടക്കും. ഞങ്ങളിൽ ഓരോരുത്തനും ഞങ്ങളുടെ ദുഷ്ടഹൃദയത്തിലെ ശാഠ്യമനുസരിച്ചുതന്നെ പ്രവർത്തിക്കും’ ” എന്നു മറുപടി പറഞ്ഞു.


നിന്റെ കാലിലെ ചെരിപ്പ് തേയുംവരെയും ദാഹിച്ചു തൊണ്ട വരളുംവരെയും അന്യദേവതകളെ പിന്തുടരരുത്. എന്നാൽ, ‘അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല! ഞാൻ അന്യദേവതകളെ പ്രണയിക്കുന്നു, അവരുടെ പിന്നാലെ ഞാൻ പോകും’ എന്നു നീ പറഞ്ഞു.


നിന്റെ വഴി മാറ്റിക്കൊണ്ട് നീ ഇത്രയധികം ചുറ്റിനടക്കുന്നതെന്തിന്? അശ്ശൂരിനെപ്പറ്റി നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും നീ ലജ്ജിച്ചുപോകും.


അതുമൂലം മഴ നിന്നുപോയി, പിന്മഴ പെയ്തതുമില്ല. നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്; ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല.


യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്? അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല; അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല. അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു.


ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും, ആരും സത്യം പറയുകയുമില്ല. വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു; പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.


എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു; അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല; അതു തീയിൽപോലും നീങ്ങിപ്പോയില്ല.


ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?


ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു.


Lean sinn:

Sanasan


Sanasan