യെശയ്യാവ് 44:13 - സമകാലിക മലയാളവിവർത്തനം13 മരപ്പണിക്കാരൻ തടിക്കഷണത്തിൽ അളവുനൂലുകൊണ്ടു തോതുപിടിച്ചു രൂപം അടയാളപ്പെടുത്തുന്നു; അയാൾ വൃത്തയന്ത്രംകൊണ്ടു വരയ്ക്കുന്നു, ചീകുളികൊണ്ടു പരുപരുത്തഭാഗം ചെത്തിമാറ്റുന്നു. അയാൾ അതിനു മനുഷ്യാകാരംനൽകുന്നു; ക്ഷേത്രത്തിൽ വെക്കാനായി മനുഷ്യന്റെ എല്ലാ ആകാരവടിവും വരുത്തുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)13 മരപ്പണിക്കാരൻ തടി തോതു പിടിച്ചളന്നു മട്ടംവച്ചു വരച്ച് ഉളികൊണ്ടു മനോഹരമായ ഒരാൾരൂപമുണ്ടാക്കി, ആലയത്തിൽ പ്രതിഷ്ഠിക്കത്തക്കവിധം സൗന്ദര്യത്തികവോടെ തയ്യാറാക്കുന്നു. അവൻ ദേവദാരു വെട്ടിയിടുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)13 ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വെക്കുന്നു. Faic an caibideil |